പു​റ​ത്തു​നി​ന്നു വ​ന്ന​ത് 74,266 പേ​ർ; കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 105 പേ​ർ​ക്ക്

06:48 PM May 19, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു​നി​ന്നും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നു​മാ​യി 74,266 പേ​ർ ഇ​തു​വ​രെ കേ​ര​ള​ത്തി​ൽ എ​ത്തി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ര-​വ്യോ​മ-​നാ​വി​ക മാ​ർ​ഗ​ങ്ങ​ൾ വ​ഴി എ​ത്തി​യ​വ​രി​ൽ 44,712 പേ​രും റെ​ഡ് സോ​ണ്‍ ജി​ല്ല​ക​ളി​ൽ​നി​ന്നാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. 63,232 പേ​രാ​ണ് റോ​ഡ് വ​ഴി എ​ത്തി​യ​ത്. വി​മാ​നം വ​ഴി എ​ത്തി​യ 53 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​പ്പ​ലി​ൽ എ​ത്തി​യ ആ​റു പേ​ർ​ക്കും റോ​ഡ് വ​ഴി വ​ന്ന​വ​രി​ൽ 46 പേ​ർ​ക്കും കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ണ്ടാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ഇ​തു​വ​രെ 26 വി​മാ​ന​ങ്ങ​ളും മൂ​ന്നു ക​പ്പു​ക​ളു​മാ​ണ് വി​ദേ​ശ​ത്തു​ന്ന് തി​ങ്ക​ളാ​ഴ്ച വ​രെ കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്. ഇ​ത്ത​ര​ത്തി​ൽ എ​ത്തി​യ 6,054 പേ​രി​ൽ 3305 പേ​രെ സ​ർ​ക്കാ​ർ വ​ക ക്വാ​റ​ന്ൈ‍​റ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 2749 പേ​ർ ഹോം ​ഐ​സൊ​ലേ​ഷ​നി​ലാ​ണ്. 123 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.