12 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; എല്ലാവരും പുറത്തുനിന്നും വന്നവർ, രോഗമുക്തരില്ല

05:29 PM May 19, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച 12 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ നാ​ലു പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ട്ടു പേ​ർ അന്യസംസ്ഥാനത്ത് നിന്നും വ​ന്ന​വ​രാ​ണ്.

ക​ണ്ണൂ​ർ അ​ഞ്ച്, മ​ല​പ്പു​റം മൂ​ന്ന്, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, പാ​ല​ക്കാ‌​ട് ജില്ലകളിൽ ഒ​ന്നു​ വീ​ത​വു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ 642 പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ചു. ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത് 142 പേ​രാ​ണ്. സം​സ്ഥാ​ന​ത്ത് നിലവിൽ 72,000 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​വ​രി​ൽ 71,545 പേ​ർ വീ​ടു​ക​ളി​ലാണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ചൊ​വ്വാ​ഴ്ച മാ​ത്രം 119 പേ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.