കോ​വി​ഡ്: സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് കോൺഗ്രസ്

03:43 PM May 19, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലെ സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്നും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​മാ​യി ആ​ലോ​ചി​ക്കു​ന്നി​ല്ല. നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പി​ടി​വാ​ശി​യും ദു​ർ​വാ​ശി​യു​മാ​ണ് എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ നി​ശ്ച​യി​ച്ച തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ. ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളെ കു​രു​തി​കൊ​ടു​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ​യെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ഇ​ത്ര​യും അ​ധി​കം കു​ട്ടി​ക​ൾ എ​ങ്ങ​നെ സ്കൂ​ളു​ക​ളി​ലെ​ത്തും. ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ചാ​ണോ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും മു​ല്ല​പ്പ​ള്ളി ചോ​ദി​ച്ചു. പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ദു​രി​ത​കാ​ല​ത്ത് സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ്. ബ​സ് ചാ​ർ​ജ് വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.