കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​ര​വ​സ്ഥ; സോ​ണി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ യോ​ഗം

03:20 PM May 19, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്തെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​ര​വ​സ്ഥ​യെ​ക്കു​റി​ച്ചു ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ യോ​ഗം ചേ​രു​ന്നു. കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സോ​ണി​യാ​ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് യോ​ഗം. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സു വ​ഴി ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ 15 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും.

തൊ​ഴി​ൽ നി​യ​മ​ങ്ങ​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പ​രി​ഷ്കാ​ര​ങ്ങ​ളും യോ​ഗം ച​ർ​ച്ച ചെ​യ്യും. രാ​ജ്യ​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​പ്പോ​ഴും സ്വ​ന്തം നാ​ട്ടി​ൽ എ​ത്തി​പ്പെ​ടാ​തെ ദു​ര​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​വ​രു​ടെ കാ​ര്യ​ത്തി​ൽ യാ​തൊ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ആ​രോ​പി​ച്ചു.

തെ​രു​വു​ക​ളി​ൽ അ​ല​യു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.