യു​പി അ​തി​ർ​ത്തി​യി​ൽ 1000 കോ​ൺ​ഗ്ര​സ് ബ​സ്; തൊ​ഴി​ലാ​ളി​ക​ളെ ത​യാ​റാ​ക്കി നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പ്രി​യ​ങ്ക

03:12 PM May 19, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി കോ​ൺ​ഗ്ര​സ് ത​യാ​റാ​ക്കി​യ 1000 ബ​സു​ക​ൾ സം​ബ​ന്ധി​ച്ച ത​ർ​ക്കം തീ​രു​ന്നു. ബ​സു​ക​ൾ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ഗാ​സി​യാ​ബാ​ദ്, നോ​യി​ഡ അ​തി​ർ​ത്തി​ക​ളി​ൽ എ​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി അ​റി​യി​ച്ചു.

ബ​സി​ൽ യാ​ത്ര ചെ​യ്യേ​ണ്ട തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ട്ടി​ക സ​ർ​ക്കാ​ർ ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് പ്രി​യ​ങ്ക യു​പി ആ​ഭ്യ​ന്ത​ര​സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് അ​യ​ച്ചു. നോ​യി​ഡ​യി​ലേ​ക്ക് 500 ബ​സു​ക​ളും ഗാ​സി​യാ​ബാ​ദി​ലേ​ക്ക് 500 ബ​സു​ക​ളും ഇ​ന്ന് ഉ​ച്ച​ക്ക് 12 ന് ​എ​ത്തി​ക്ക​ണ​മെ​ന്ന് പ്രി​യ​ങ്ക​യോ​ട് യു​പി സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ബ​സു​ക​ൾ ഈ ​സ്ഥ​ല​ത്ത് എ​ത്തു​മെ​ന്ന് പ്രി​യ​ങ്ക​യു​ടെ പ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി സ​ന്ദീ​പ് സിം​ഗ് സ​ർ​ക്കാ​രി​ന് മ​റു​പ​ടി ന​ൽ​കി.

“നി​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ബ​സു​ക​ൾ വൈ​കു​ന്നേ​രം അ​ഞ്ചി​ന് നോ​യി​ഡ, ഗാ​സി​യാ​ബാ​ദ് അ​തി​ർ​ത്തി​യി​ലെ​ത്തും. യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക​യും റൂ​ട്ട് മാ​പ്പും ത​യാ​റാ​ക്കു​ക- പ്രി​യ​ങ്ക യു​പി അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി അ​വാ​നി​ഷ് അ​വ​സ്തി​ക്ക് എ​ഴു​തി​യ ക​ത്തി​ൽ പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ബ​സു​ക​ൾ അ​ത​ത് ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ പ​ക്ക​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ പ്രി​യ​ങ്ക​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്.