കേ​സ് റ​ദ്ദാ​ക്ക​ണം; അ​ർ​ണാ​ബ് ഗോ​സ്വാ​മി​യു​ടെ അ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി

03:01 PM May 19, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​ർ​ണാ​ബ് ഗോ​സ്വാ​മി​യു​ടെ അ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി. പാ​ൽ​ഘാ​ർ കൂ​ട്ട​ക്കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ണി​യാ ഗാ​ന്ധി​ക്കെ​തി​രെ അ​ർ​ണാ​ബ് അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു.

ഏപ്രിൽ 14ന് ​ബാ​ന്ദ്ര റെ​യി​ല്‍​വേ സ്റ്റേ​ഷ​നു പു​റ​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ടം​കൂ​ടി​യ സം​ഭ​വ​ത്തി​ലും ടി​വി ഷോ​യ്ക്കി​ടെ വ​ർ​ഗീ​യ​ത സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ര്‍​ശം അ​ര്‍​ണാ​ബ് പ​റ​ഞ്ഞി​രു​ന്നു. ഇതേ തു​ട​ര്‍​ന്ന് ഇ​യാ​ള്‍​ക്കെ​തി​രെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ കേ​സ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, ഗോ​സ്വാ​മി​യു​ടെ അ​റ​സ്റ്റ് മൂ​ന്നാ​ഴ്ച്ച​ത്തേ​ക്കു കോ​ട​തി ത​ട​ഞ്ഞു. മൗ​ലി​ക​മാ​യ അ​വ​കാ​ശം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ണ്ടെ​ന്നും എ​ന്നാ​ല്‍ എ​ന്തും വി​ളി​ച്ചു പ​റ​യാ​നു​ള്ള അ​വ​കാ​ശ​മ​ല്ലി​തെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.