തിരുവനന്തപുരം: ടി.എന്‍ പ്രതാപന് എംപിക്കും അനില്‍ അക്കര എംഎൽഎക്കും കോവിഡ് ഇല്ലെന്ന് റിപ്പോർട്ട്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായി. പ്രതാപനും അനിലും നിലവിൽ ക്വറന്റൈനിലാണ്. വാളയാർ അതിർത്തിയിൽ കോവിഡ് ബാധിച്ച വ്യക്തിയുമായി സമ്പർക്കം ഉണ്ടായതോടെ ഇവരോട് ക്വാറന്റൈനിൽ പ്രവേശിക്കാൻ മെഡിക്കൽ ബോർഡ് ആവശ്യപ്പെട്ടത്. ഇതിനു ശേഷമാണ് സ്രവ പരിശോധരന നടത്തിയത്.
എന്നാൽ കോവിഡ് ബാധിതനുമായി സമ്പർക്കം നടത്തിയ മന്ത്രി എ.സി മൊയ്തീന് ക്വാറന്റൈൻ നിർദേശിക്കാത്തതിൽ പ്രതിഷേധിച്ച് ഇവർ നിരാഹാര സമരത്തിലാണ്. എംപി വീട്ടിലും എംഎല്‍എ ഓഫീസിലും ആണ് നിരാഹാരം ഇരിക്കുന്നത്.
ടി.എന്‍ പ്രതാപനും അനില്‍ അക്കരയ്ക്കും കോവിഡ് ഇല്ല; പരിശോധനാ ഫലം പുറത്ത്
04:06 PM May 19, 2020 | Deepika.com