ന്യൂഡൽഹി: പ്രമുഖ ഹിന്ദിചാനലായ സി ന്യൂസിലെ 28 ജോലിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ന്യൂസ് റൂമും സ്റ്റുഡിയോകളും അടച്ചു പൂട്ടി. രോഗലക്ഷണങ്ങൾ ഇല്ലാതിരുന്ന തൊഴിലാളികൾക്കാണ് കോവിഡ് സ്ഥീരീകരിച്ചത്.
സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധിർ ചൗധരിയാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ച ഒരു ജോലിക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റ് 28 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചത്. 2500 തൊഴിലാളികളാണ് സീ ന്യൂസിൽ പ്രവർത്തിക്കുന്നത്.
രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗത്തിനും ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും ഉചിതമായ സമയത്തു തന്നെ ഇടപെടലുകൾ നടത്തിയതുകൊണ്ടാണ് രോഗവ്യാപനം കുറയ്ക്കാൻ സാധിച്ചതെന്നും സി ന്യൂസ് എഡിറ്റർ ഇൻ ചീഫ് അറിയിച്ചു.
സീ ന്യൂസ് ചാനലിലെ ജോലിക്കാർക്ക് കോവിഡ്; സ്റ്റുഡിയോയും ന്യൂസ് റൂമും അടച്ചു പൂട്ടി
02:14 PM May 19, 2020 | Deepika.com