യു​വ​തി​യു​ടെ പ​രാ​തി; വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ​ക്കെ​തി​രെ വ​നി​താ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

01:39 PM May 19, 2020 | Deepika.com
കൊച്ചി: അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ​യ്ക്കെ​തി​രെ വ​നി​താ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്നെ​യും കു​ടും​ബ​ത്തെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എം​എ​ൽ​എ​ക്കെ​തി​രെ ന​ട​പ​ടി.

വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ആ​ലു​വ റൂ​റ​ൽ എ​സ്പി​യോ​ട് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു ആ​വ​ശ്യ​പ്പെ​ട്ട​താ​യും വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ അ​റി​യി​ച്ചു.

അതേസമയം, ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നെ​ന്ന പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ സ​ന്ദേ​ശ​ത്തെ പ​റ്റി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​ലു​വ റൂ​റ​ൽ എ​സ്പി​ക്ക് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.