കോ​ൺ​ഗ്ര​സി​ന്‍റെ ഓ​രോ ന​മ്പ​റു​ക​ൾ; പ്രി​യ​ങ്ക അ​യ​ച്ച "ബ​സു'​ക​ളി​ൽ കൂ​ടു​ത​ലും ഓ​ട്ടോ​യും ബൈ​ക്കും

01:48 PM May 19, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി കോ​ൺ​ഗ്ര​സ്‌ ത​യാ​റാ​ക്കി​യ ബ​സു​ക​ളെ ചൊ​ല്ലി ത​ർ​ക്കം തു​ട​രു​ന്നു. കോ​ൺ​ഗ്ര​സ് ന​ൽ​കി​യ 1000 ബ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ലും ബൈ​ക്കു​ക​ളു​ടേ​യും ഓ​ട്ടോ​ക​ളു​ടേ​യു​മാ​ണെ​ന്ന് സ​ർ​ക്കാ​ർ.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി കോ​ൺ​ഗ്ര​സ് സ​ജ്ജ​മാ​ക്കി​യ വാ​ഹ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ലും വാ​സ്ത​വ​ത്തി​ൽ ബൈ​ക്കു​ക​ൾ, കാ​റു​ക​ൾ, ഓ​ട്ടോ​റി​ക്ഷ​ക​ൾ പോ​ലു​ള്ള ചെ​റി​യ വാ​ഹ​ന​ങ്ങ​ളാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ഉ​പ​ദേ​ഷ്ടാ​വ് പ​റ​ഞ്ഞു. ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ളും അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ടു. പ​ലാ​യ​നം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കാ​ൻ സ​ജ്ജ​മാ​ക്കി​യ1000 ബ​സു​ക​ളു​ടെ പ​ട്ടി​ക ഇ​ന്ന​ലെ കോ​ൺ​ഗ്ര​സ്‌ യു​പി സ​ർ​ക്കാ​രി​ന് കൈ​മാ​റി​യി​രു​ന്നു.

നേ​ര​ത്തെ ബ​സു​ക​ൾ ര​ജി​സ്ട്രേ​ഷ​നാ​യി ല​ക്നോ​വി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ആ​വ​ശ്യ​ത്തി​നെ​തി​രെ പ്രി​യ​ങ്ക രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ അ​തി​ർ​ത്തി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​മ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ൾ മ​നു​ഷ്യ​ത്വ​ര​ഹി​ത​വും സ​മ​യം പാ​ഴാ​ക്ക​ലു​മാ​ണെ​ന്ന് അ​ഡി​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി അ​വ​നീ​ഷ് കു​മാ​ർ അ​വാ​സ്തി​ക്ക​യ​ച്ച ക​ത്തി​ൽ പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു.

നോ​യി​ഡ, ഗാ​സി​യ​ബാ​ദ് അ​തി​ർ​ത്തി​യി​ലു​ള്ള ബ​സു​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് മാ​ത്രം ല​ക്നോ​വി​ൽ എ​ത്തി​ക്കു​ക പ്രാ​യോ​ഗി​ക​മ​ല്ല. പാ​വ​പ്പെ​ട്ട കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കാ​ൻ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​രി​ന് ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി ആ​രോ​പി​ച്ചു.