പാട്ന: ബിഹാറിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ ഭഗൽപുരിലെ നൗഗാച്ചിയക്കു സമീപം ദേശീയപാത-31 ൽ ആയിരുന്നു അപകടം. എതിർദിശയിൽവന്ന ബസ് ട്രക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ട്രക്ക് റോഡിൽനിന്ന് തെന്നി കുഴിയിലേക്ക് തലകുത്തിമറിഞ്ഞു.
കിഴക്കൻ ബിഹാറിലെ കാതിഹാറിൽനിന്ന് ഇരുമ്പ് കമ്പികളുമായിപോകുകയായിരുന്നു ട്രക്ക്. ഇതിലാണ് തൊഴിലാളികൾ യാത്ര ചെയ്തത്. മറിഞ്ഞ ട്രക്കിനുള്ളിൽനിന്ന് ഏതാനും ബൈക്കുകളും കണ്ടെത്തിയിട്ടുണ്ട്. ബൈക്കുകളിൽ നാട്ടിലേക്ക് പോകുകയായിരുന്ന തൊഴിലാളികൾ ട്രക്കിൽ കയറുകയായിരുന്നെന്നാണ് കരുതുന്നത്.
ബിഹാറിൽ ട്രക്കും ബസും കൂട്ടിയിടിച്ച് ഒമ്പത് തൊഴിലാളികൾ മരിച്ചു
12:47 PM May 19, 2020 | Deepika.com