തൃശൂര്‍: ഗുരുവായൂരില്‍ കോവിഡ് രോഗികളുമായി അടുത്തിടപെഴുകിയ മന്ത്രി എ.സി. മൊയ്തീന് ക്വാറന്റൈന് വേണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാര സമരം. ക്വാറന്റൈനില്‍ കഴിയുന്ന ടി.എന്‍. പ്രതാപന് എംപിയും അനില്‍ അക്കര എംഎല്‍എയുമാണ് നിരാഹാര സമരം നടത്തുന്നത്.
ടി.എന്‍. പ്രതാപന് വീട്ടിലും അനില്‍ അക്കര ഓഫീസിലുമാണ് 24 മണിക്കൂര്‍ നിരാഹാര സമരം നടത്തുന്നത്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തൃശൂര്‍ കളക്ട്രേറ്റിനു മുന്നില്‍ നിരാഹാരമിരിക്കുന്നുണ്ട്.
എ.സി. മൊയ്തീന് ക്വാറന്റൈന് വേണ്ട; മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാര സമരം
12:25 PM May 19, 2020 | Deepika.com