കൊച്ചി: കഴിഞ്ഞ ദിവസം വരെ കുതിച്ചുയർന്ന സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 34,520 രൂപയായും ഗ്രാമിന് 4,315 രൂപയായും വില കുറഞ്ഞു.
ചരിത്രത്തിലാദ്യമായി സ്വർണവില പവന് 35,000 രൂപ തൊട്ടശേഷമാണ് വിലയിടിഞ്ഞത്. ഇന്നലെ ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വർ ധനവാണ് ഉണ്ടായത്.
സ്വർണവിലയിൽ ഇടിവ്; പവന് 520 രൂപ കുറഞ്ഞു
12:11 PM May 19, 2020 | Deepika.com