ഓടുന്നില്ലെങ്കിൽ ഓടിക്കേണ്ട ; സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​മാ​യി ച​ർ​ച്ച​ക്കി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

12:07 PM May 19, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​മാ​യി ച​ർ​ച്ച​ക്കി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. ബ​സു​ട​മ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല. സാ​ഹ​ച​ര്യം മ​ന​സ്‌​സി​ലാ​ക്ക​ണ​മെ​ന്നും നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് ബ​സ് ഉ​ട​മ​ക​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ടി​ക്കി​ല്ലെ​ന്ന ബ​സ് ഉ​ട​മ​ക​ളു​ടെ തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ​വ​രും യാ​ത്ര ചെ​യ്യ​ണം എ​ന്ന് സ​ർ​ക്കാ​ർ ക​രു​തു​ന്നി​ല്ല. ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് നി​ര​ക്ക് കൂ​ട്ടി​യ​ത്.

ടാ​ക്സ് മൂ​ന്ന് മാ​സം അ​ട​ക്കേ​ണ്ടെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​ഴി​യാ​വു​ന്ന​ത്ര ഇ​ള​വു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​നി ബ​സു​ട​മ​ക​ളു​മാ​യി ച​ർ​ച്ച​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.