ന​ഷ്ടം​സ​ഹി​ച്ച് സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ടി​ക്കി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ

12:06 PM May 19, 2020 | Deepika.com
തൃ​ശൂ​ര്‍: ന​ഷ്ടം​സ​ഹി​ച്ച് സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ടി​ക്കാ​നാ​കി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ. ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഈ ​തീ​രു​മാ​നം. അ​മ്പ​തു ശ​ത​മാ​നം വ​ര്‍​ധ​ന​വും ക​ണ്‍​സ​ഷ​നു​ക​ളും ത​ങ്ങ​ള്‍​ക്ക് ന​ഷ്ട​മാ​ണെ​ന്നും ഇ​തു​വ​ച്ച് സ​ര്‍​വീ​സ് ന​ട​ത്താ​നാ​കി​ല്ലെ​ന്നു​മാ​ണ് സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ച​ത്.

നേ​ര​ത്തെ നൂ​റു ശ​ത​മാ​നം ചാ​ര്‍​ജ് വ​ര്‍​ധ​ന വാ​ഗ്ദാ​നം ചെ​യ്ത് പി​ന്നീ​ട് അ​തി​ല്‍​നി​ന്ന് പി​ന്‍​മാ​റി അ​മ്പ​തു ശ​ത​മാ​നം വ​ര്‍​ധ​ന​വ് മാ​ത്ര​മാ​ക്കി ചു​രു​ക്കി​യ​തും ക​ണ്‍​സ​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്ന് പ​റ​യു​ക​യും ചെ​യ്യു​ന്ന​ത് ന​ഷ്ട​ത്തി​ല്‍ പോ​കു​ന്ന ത​ങ്ങ​ള്‍​ക്ക് ക​ന​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണെ​ന്ന് ഉ​ട​മ​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ച് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന നി​ല​പാ​ടാ​ണ് ഉ​ട​മ​ക​ള്‍ കൈ​ക്കൊ​ള്ളു​ന്ന​ത്. ത​ങ്ങ​ളു​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍ കേ​ള്‍​ക്കാ​നെ​ങ്കി​ലും ഗ​താ​ഗ​ത​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നും ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു.

കെ​എ​സ്ആ​ര്‍​ടി​സി ഹ്ര​സ്വ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കാ​നി​രി​ക്കെ സ്വ​കാ​ര്യ ബ​സു​ക​ളും സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി പ​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ ലോ​ക്ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ച് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് ന​ട​ത്തി​യ​ത്. വ്യ​ക്ത​വും കൃ​ത്യ​വു​മാ​യ ഒ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്നും വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.