കണ്ണൂർ: കണ്ണൂരില്‍ ഉത്തര്‍പ്രദേശിലേക്ക് നടന്നുപോകാന്‍ ശ്രമിച്ച അതിഥി തൊഴിലാളികളെ പോലീസ് തടഞ്ഞു. വളപട്ടണത്തുനിന്ന് റയില്പാളത്തിലൂടെ നടന്ന് പോയവരെയാണ് പോലീസ് തടഞ്ഞത്.
ഭക്ഷണമില്ലെന്നും താമസസ്ഥലങ്ങളില്‍ നിന്ന് പുറത്താക്കുന്നുവെന്നും പറഞ്ഞാണ് ഇവർ നാട്ടിലേക്ക് പോകാൻ ഇറങ്ങിയത്. പോലീസ് ഇവരെ അനുനയിപ്പിച്ച് തിരിച്ചയച്ചു.
കണ്ണൂരില്‍നിന്ന് കാൽനടയായി യുപിയിലേക്ക്; അതിഥി തൊഴിലാളികളെ പോലീസ് തടഞ്ഞു
11:51 AM May 19, 2020 | Deepika.com