യോ​ഗി അ​നു​വ​ദി​ച്ചി​ട്ടും രാ​ജ്യ​ത​ല​സ്ഥാ​ന​ക്കാ​രെ പ്ര​വേ​ശി​പ്പി​ക്കാ​തെ നോ​യി​ഡ

09:40 AM May 19, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടും രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു​നി​ന്നും ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​തെ ഉ​ത്ത​ർ​പ്ര​ദേ​ശ് ന​ഗ​ര​മാ​യ നോ​യി​ഡ. ഡ​ൽ​ഹി​യു​ടെ സ​മീ​പ​ന​ഗ​ര​മാ​യ നോ​യി​ഡ​യി​ലേ​ക്ക് ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

നാ​ലാം ലോ​ക്ക്ഡൗ​ണി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ ഡ​ൽ​ഹി​യി​ൽ‌​നി​ന്ന് നോ​യി​ഡ​യി​ലേ​ക്കും ഗാ​സി​യാ​ബാ​ദി​ലേ​ക്കും പ്ര​വേ​ശ​നം ആ​കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം അ​താ​ത് ജി​ല്ല​ക​ൾ​ക്കാ​യി​രി​ക്കു​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഡ​ൽ​ഹി​യി​ൽ​നി​ന്നും ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് നോ​യി​ഡ പ്ര​ഖ്യാ​പി​ച്ച​ത്. ഡ​ൽ​ഹി​യി​ലെ ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ൽ​നി​ന്നാ​ല്ലാ​ത്ത ആ​ളു​ക​ളെ സം​സ്ഥാ​ന​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാം എ​ന്നാ​യി​രു​ന്നു യോ​ഗി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.