വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 15,50,294 ആയി. 91,981 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 3,56,383 പേരാണ് രോഗത്തെ അതിജീവിച്ചത്. 2,70,595 രോഗികൾ ഇപ്പോഴും ചികിത്സ തുടരുന്നുവെന്നാണ് ഔദ്യോഗിക കണക്ക്.
വിവിധ സംസ്ഥാനങ്ങളിൽ വൈറസ് ബാധിച്ച് മരിച്ചവരുടെയും രോഗബാധ ഉള്ളവരുടെയും എണ്ണം ഇനി പറയും വിധമാണ്, ന്യൂയോർക്കിൽ ആകെ മരണം 28,480 ആണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,61,266. ന്യൂജേഴ്സിയിൽ മരണം 10,448. രോഗം ബാധിച്ചവർ 1,50,087. ഇല്ലിനോയിയിൽ മരണം 4,234. രോഗം സ്ഥിരീകരിച്ചവർ 96,485. മസാച്യൂസെറ്റ്സിൽ മരണം 5,862. രോഗം ബാധിച്ചവർ 87,052.
കാലിഫോണിയയിൽ രോഗം സ്ഥിരീകരിച്ചവർ 81,711. മരണം 3,321. പെൻസിൽവാനിയയിൽ രോഗം ബാധിച്ചവരുടെ എണ്ണം 66,674 ആയി ഉയർന്നു. 4,668 പേരാണ് ഇവിടെ മരിച്ചത്. മിഷിഗണിൽ മരണം 4,915. രോഗം ബാധിച്ചവർ 51,915. ഫ്ളോറിഡയിൽ ആകെ രോഗബാധിതർ 46,442. മരണം 1,997 . ടെക്സസിൽ രോഗബാധിതർ 49,684. മരണം 1,369. കണക്ടിക്കട്ടിൽ രോഗം ബാധിച്ചവർ 37,419. മരണം 3,408.
ജോർജിയയിൽ രോഗം സ്ഥിരീകരിച്ചവർ 38,283. മരണം 1,649. മെരിലാൻഡിൽ രോഗംബാധിച്ചവർ 39,762. മരണം 2,023. ലൂയിസിയാനയിൽ ഇതുവരെ 34,709 പേർക്ക് രോഗം കണ്ടെത്തി. 2,563 പേർ മരിച്ചു.
അമേരിക്കയിൽ കോവിഡ് ബാധിച്ചവർ 15.50 ലക്ഷം; മരണസംഖ്യ 91,981 ആയി
08:35 AM May 19, 2020 | Deepika.com