കോ​വി​ഡി​നെ നേ​രി​ടാ​ൻ ക​ഴി​ക്കു​ന്ന​ത് ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​നെ​ന്ന് ട്രം​പ്

07:42 AM May 19, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​ക്കു​ന്ന​ത് ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​നെ​ന്ന് വെ​ളി​പ്പെ​ടു​ത്തി അ​മേ​രി​ക്ക​ൻ പ്ര​സി​സ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വൈ​റ്റ്ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഒ​ന്ന​ര​യാ​ഴ്ച​യാ​യി ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഞാ​നി​പ്പോ​ഴും ഇ​വി​ടെ ത​ന്നെ​യു​ണ്ട്, ഒ​ന്നും സം​ഭ​വി​ച്ചി​ല്ല -ട്രം​പ് പ​റ​ഞ്ഞു.

ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ കോ​വി​ഡി​നെ​തി​രെ ഫ​ല​പ്ര​ദ​മാ​ണെ​ന്ന​തി​ന് ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ പാ​തി​വ​ഴി​യി​ലാ​ണെ​ന്നും വോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചി​രു​ന്നു.

അ​ങ്ങ​നെ​യു​ള്ള​പ്പോ​ൾ ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ന് അ​നു​കൂ​ല ഗു​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്ന​തി​ന് എ​ന്ത് തെ​ളി​വാ​ണു​ള്ള​തെ​ന്ന് ചോ​ദ്യ​ത്തി​നും ട്രം​പ് മ​റു​പ​ടി ന​ൽ​കി. ഒ​ന്നാ​മ​ത്തെ തെ​ളി​വ് ഞാ​നാ​ണ്. നി​ര​വ​ധി ഫോ​ണ്‍ വി​ളി​ക​ൾ എ​നി​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. എ​ത്ര​യാ​ളു​ക​ളാ​ണ് ഈ ​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് അ​റി​ഞ്ഞാ​ൽ ന​മ്മ​ൾ ആ​ശ്ച​ര്യ​പ്പെ​ടും- ട്രംപ് വ്യക്തമാക്കി

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മു​ൻ​നി​ര ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.