ലോകാരോഗ്യ സംഘടനയ്ക്ക് ചൈന രണ്ട് ബില്യൻ ഡോളർ സഹായം പ്രഖ്യാപിച്ചു

07:45 AM May 19, 2020 | Deepika.com
ജ​നീ​വ: കൊ​റോ​ണ വൈ​റ​സ് പ​ക​ർ​ച്ച​വ്യാ​ധി​യെ ചെ​റു​ക്കാ​ൻ ചൈ​ന ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ ര​ണ്ട് ബി​ല്യ​ണ്‍ ഡോ​ള​ർ ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സി ​ജി​ൻ​പിം​ഗ് തി​ങ്ക​ളാ​ഴ്ച വാ​ഗ്ദാ​നം ചെ​യ്തു. ഏ​ക​പ​ക്ഷീ​യ​മാ​യ പ്ര​വ​ർ​ത്ത​നം ആ​രോ​പി​ച്ച് ട്രം​പ് ഭ​ര​ണ​കൂ​ടം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി​ക്കി​ടെ​യാ​ണ് ചൈ​ന സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്.

അ​തേ​സ​മ​യം, യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ 27 അം​ഗ സം​ഘ​വും മ​റ്റ് രാ​ജ്യ​ങ്ങ​ളും കൊ​റോ​ണ വൈ​റ​സ് പ​ക​ർ​ച്ച​വ്യാ​ധി​യോ​ടു​ള്ള ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് സ്വ​ത​ന്ത്ര​മാ​യി വി​ല​യി​രു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു, ന്ധ​നേ​ടി​യ അ​നു​ഭ​വ​ങ്ങ​ളും പ​ഠി​ച്ച പാ​ഠ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്യു​ക.’ എ​ന്നാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

കോ​വി​ഡ് ആ​ദ്യം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട രാ​ജ്യം എ​ന്ന നി​ല​യി​ൽ ഒ​ന്നും മ​റ​ച്ചു​വ​യ്ക്കാ​തെ ഞ​ങ്ങ​ൾ രോ​ഗ നി​യ​ന്ത്ര​ണം ചി​കി​ത്സ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള എ​ല്ലാ അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വെ​ച്ച​താ​യി ലോ​കാ​രോ​ഗ്യ അ​സം​ബ്ലി​ക്ക് ന​ൽ​കി​യ പ്ര​സം​ഗ​ത്തി​ൽ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ പിം​ഗ് പ​റ​ഞ്ഞു.