മ​ഹാ​രാ​ഷ്ട്ര​യി​ൽ 2,033 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ; 51 മ​ര​ണം

11:29 PM May 18, 2020 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് 2,033 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​കെ എ​ണ്ണം 35,000 ക​ട​ന്നു.

ഇ​ന്ന് മാ​ത്രം 51 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ആ​കെ മ​ര​ണ സം​ഖ്യ ഇ​തോ​ടെ 1,249 ആ​യി ഉ​യ​ർ​ന്നു. മും​ബൈ​യി​ൽ തി​ങ്ക​ളാ​ഴ്ച മാ​ത്രം 1,185 കേ​സു​ക​ളാ​ണ് പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 23 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. മും​ബൈ​യി​ൽ‌ ആ​കെ 21,335 രോ​ഗി​ക​ളും 757 മ​ര​ണ​വു​മാ​ണ് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.