പ്ര​വാ​സി​ക​ളു​മാ​യി കേ​ര​ള​ത്തി​ലേ​ക്കു 38 വി​മാ​ന​ങ്ങ​ൾ​കൂ​ടി: മു​ഖ്യ​മ​ന്ത്രി

08:36 PM May 18, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ജൂ​ണ്‍ ര​ണ്ടു വ​രെ തീ​യ​തി​ക​ളി​ലാ​യി കേ​ര​ള​ത്തി​ലേ​ക്ക് 38 വി​മാ​ന​ങ്ങ​ൾ വി​ദേ​ശ​ത്തു നി​ന്ന് എ​ത്തി​ച്ചേ​രു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ഇ​തു​വ​രെ വി​മാ​ന​ത്തി​ലും ക​പ്പ​ലി​ലു​മാ​യി 5815 പേ​രാ​ണ് കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

യു​എ​ഇ​യി​ൽ നി​ന്നും എ​ട്ടു വി​മാ​ന​ങ്ങ​ളും സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നും നാ​ലും ഖ​ത്ത​റി​ൽ നി​ന്നും മൂ​ന്നും കു​വൈ​റ്റി​ൽ നി​ന്നും ര​ണ്ടും വി​മാ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലെ​ത്തും. ബ​ഹ്റൈ​ൻ, ഫി​ലി​പ്പൈ​ൻ​സ്, മ​ലേ​ഷ്യ, യു​കെ, യു​എ​സ്എ, ഓ​സ്ട്രേ​ലി​യ, ഫ്രാ​ൻ​സ്, ഇ​ന്തോ​നേ​ഷ്യ, അ​ർ​മേ​നി​യ, താ​ജി​ക്കി​സ്ഥാ​ൻ, ഉ​ക്രെ​യ്ൻ, അ​യ​ർ​ല​ൻ​ഡ്, ഇ​റ്റ​ലി, റ​ഷ്യ, സിം​ഗ​പ്പൂ​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഓ​രോ വി​മാ​ന​ങ്ങ​ളും കേ​ര​ള​ത്തി​ലെ​ത്തും. 6530 പേർ എ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.