തിരുവനന്തപുരം: മലയാളികളെ നാട്ടിലെത്തിക്കുന്നതിനായി ഡൽഹിയിൽ നിന്നും ബുധനാഴ്ച പ്രത്യേക ട്രെയിൻ പുറപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പഞ്ചാബ്, കർണാടകം, ആന്ധ്ര, തെലുങ്കാന, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒറീസ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ ഏർപ്പെടുത്താനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.
ഒരു സംസ്ഥാനത്തു നിന്നും അല്ലെങ്കിൽ ഒരു സ്റ്റേഷനിൽ നിന്നും 1200 യാത്രക്കാർ ആകുന്ന മുറയ്ക്കാണ് റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിക്കുന്നത്. പുറപ്പെടുന്ന സംസ്ഥാനത്ത് ആവശ്യമെങ്കിൽ ഒരു സ്റ്റോപ്പ് കൂടി അനുവദിക്കണമെന്ന് റെയിൽവേയോട് അഭ്യർഥിച്ചിട്ടുണ്ട്.
യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് registernorkaroots.org എന്ന സൈറ്റിലുള്ള ലിങ്ക് ഉപയോഗിച്ച് ടിക്കറ്റ് ചാർജ് ഓണ്‍ലൈനായി നൽകാം. ഇങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ട്രെയിൻ യാത്ര തീരുമാനിച്ചു കഴിഞ്ഞാൽ വിശദാംശങ്ങൾ ഫോണ്‍ സന്ദേശമായി ലഭിക്കും. ഇതു സംസ്ഥാനത്തേക്കു പ്രവേശിക്കുന്നതിനുള്ള പാസ് ആയും ഉപയോഗിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹിയിൽ നിന്നു സ്പെഷൽ ട്രെയിൻ ബുധനാഴ്ച പുറപ്പെടും
08:33 PM May 18, 2020 | Deepika.com