ന്യൂഡൽഹി: ഡൽഹിയിൽ ലോക്ക്ഡൗണ് ഇളവുകളുമായി കേജരിവാൾ സർക്കാർ. മാർക്കറ്റുകളും ഷോപ്പിംഗ് കോംപ്ലക്സുകളും ഒറ്റയക്ക-ഇരട്ടയക്ക രീതിയിൽ തുറക്കാം. ഓട്ടോ, ടാക്സി എന്നിവ നിയന്ത്രണങ്ങളോടെ നിരത്തിലിറക്കാം. സലൂണുകൾക്ക് പ്രവർത്തനാനുമതിയില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.
അനുവദിച്ചവ, അനുവദിക്കാത്തവ:
• രണ്ട് യാത്രക്കാരുള്ള ടാക്സികളും കാബുകൾ, നാല് യാത്രക്കാരുള്ള മാക്സി കാബുകൾ
• ഓരോ സവാരിക്ക് മുന്പും വാഹനം അണുവിമുക്തമാക്കണം, ഇത് ഡ്രൈവർമാരുടെ ഉത്തരവാദിത്തം
• രണ്ട് യാത്രക്കാരുമായി കാറുകൾ ഓടിക്കാം, ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രം
• കാർ പൂളിംഗും പങ്കിടലും അനുവദിക്കില്ല
• ബസുകൾ അനുവദിക്കും, 20 യാത്രക്കാർ മാത്രം.
• സർക്കാർ, സ്വകാര്യ ഓഫീസുകൾ അനുവദിക്കും.
• ഒറ്റ-ഇരട്ടയക്ക അടിസ്ഥാനത്തിൽ മാർക്കറ്റുകൾ തുറക്കും.
• ഒറ്റയ്ക്കു നിൽക്കുന്ന കടകൾ തുറക്കാം.
• റെസ്റ്റോറന്റുകൾ വീണ്ടും തുറക്കാം, ഹോം ഡെലിവറി മാത്രം.
• നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കും, പുറത്തുനിന്നുള്ള തൊഴിലാളികൾ പാടില്ല.
• വിവാഹങ്ങൾക്ക് 50 പേർ മാത്രം.
• ശവസംസ്കാരത്തിൽ 20 ആളുകൾ.
• ഹോട്ടലുകൾ, തിയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ, വിനോദ പാർക്കുകൾ, തിയേറ്ററുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലി ഹാളുകൾ എന്നിവ അടഞ്ഞുകിടക്കും.
• സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്കാരിക, മതപരമായ ഒത്തുചേരലുകൾ അനുവദിക്കില്ല.
• ആരാധനാലയങ്ങൾ അടഞ്ഞുകിടക്കും.
• മതപരമായ ഒത്തുചേരലുകൾ അനുവദിക്കില്ല.
• ബാർബർ ഷോപ്പുകൾ, സ്പാകൾ, സലൂണുകൾ എന്നിവ അടഞ്ഞുകിടക്കും.
• വൈകുന്നേരം ഏഴു മുതൽ രാവിലെ ഏഴു വരെ കർഫ്യൂ. മറ്റ് സമയങ്ങളിൽ അവശ്യസേവനങ്ങൾ മാത്രം.
• 10 വയസിന് താഴെയുള്ളവരും 65 വയസിനു മുകളിലുള്ളവരും ഗർഭിണികളും രോഗികളും പുറത്തിറങ്ങരുത്.
• സ്പോർട്സ് കോംപ്ലക്സും സ്റ്റേഡിയങ്ങളും തുറക്കാം. ജനക്കൂട്ടം അനുവദിക്കില്ല.
• ഓട്ടോറിക്ഷകൾ, ഇ-റിക്ഷകൾ, സൈക്കിൾ റിക്ഷകൾ എന്നിവയിൽ ഒരു യാത്രക്കാരൻ മാത്രം.
ഡൽഹിയിൽ ബസുകളും ഓട്ടോകളും അനുവദിച്ചു കേജരിവാൾ; സലൂണുകൾ തുറക്കില്ല
09:18 PM May 18, 2020 | Deepika.com