ഉം​പു​ണ്‍ ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തി​യാ​ർ​ജി​ക്കു​ന്നു; ഒ​ഡീ​ഷ​യി​ൽ 11 ല​ക്ഷം പേ​രെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്നു

08:55 AM May 18, 2020 | Deepika.com
ഭു​വ​നേ​ശ്വ​ർ: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​ക​ൾ സ​മ്മാ​നി​ച്ച് ഉം​പു​ണ്‍ ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തി​യാ​ർ​ജി​ക്കു​ന്നു. മ​ണി​ക്കൂ​റി​ൽ 230 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഒ​ഡീ​ഷ​യി​ലും, പ​ശ്ചി​മ​ബം​ഗാ​ളി​ലും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഒ​ഡീ​ഷ​യി​ൽ 11 ല​ക്ഷം പേ​രെ മാ​റ്റി​പാ​ർ​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

സം​സ്ഥാ​ന​ത്ത് ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തു. മ​റ്റ​ന്നാ​ൾ വൈ​കി​ട്ടോ​ടെ ചു​ഴ​ലി​ക്കാ​റ്റ് ക​ര​തൊ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.