വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷത്തിലേക്ക്. ഇതുവരെ ലോകവ്യാപകമായി 47,99,266 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഒൗദ്യോഗിക കണക്കുകൾ. 3,16,519 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്.
18,56,566 പേർക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 15,27,664, റഷ്യ- 2,81,752, സ്പെയിൻ- 2,77,719, ബ്രിട്ടൻ- 2,43,695, ബ്രസീൽ- 2,41,080, ഇറ്റലി- 2,25,435, ഫ്രാൻസ്- 1,79,569, ജർമനി- 1,76,651, തുർക്കി- 1,49,435, ഇറാൻ- 1,20,198, ഇന്ത്യ- 95,698.
മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ് അമേരിക്ക- 90,978, റഷ്യ- 2,631, സ്പെയിൻ- 27,650, ബ്രിട്ടൻ- 34,636, ബ്രസീൽ- 16,118, ഇറ്റലി- 31,908, ഫ്രാൻസ്- 28,108, ജർമനി- 8,049, തുർക്കി- 4,140, ഇറാൻ- 6,988, ഇന്ത്യ- 3,025.
കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷത്തിലേക്ക്
08:25 AM May 18, 2020 | Deepika.com