വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 15,27,664 ആയി. 90,978 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 3,46,389 പേരാണ് രോഗത്തെ അതിജീവിച്ചത്. 2,70,099 രോഗികൾ ഇപ്പോഴും ചികിത്സ തുടരുന്നുവെന്നാണ് ഒൗദ്യോഗിക കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 865 മരണമാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ഇതേ സമയത്തിനിടെ രോഗം ബാധിച്ചത് 1,748 പേർക്ക്. ന്യൂയോർക്ക് -191 , മസാച്യുസെറ്റ്സ്-92, മിഷിഗണ്‍- 133, ന്യൂജേഴ്സി- 106, കാലിഫോർണിയ - 81, ഇല്ലിനോയിസ്- 48 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം.
വിവിധ സംസ്ഥാനങ്ങളിൽ വൈറസ് ബാധിച്ച് മരിച്ചവരുടെയും രോഗബാധ ഉള്ളവരുടെയും എണ്ണം ഇനി പറയും വിധമാണ്, ന്യൂയോർക്കിൽ ആകെ മരണം 28,325 ആണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,59,847. ന്യൂജേഴ്സിയിൽ മരണം 10,366. രോഗം ബാധിച്ചവർ 1,48,197. മസാച്യൂസെറ്റ്സിൽ മരണം 5,797. രോഗം ബാധിച്ചവർ 86,010. ഇല്ലിനോയിയിൽ മരണം 4,177. രോഗം സ്ഥിരീകരിച്ചവർ 94,191.
കാലിഫോണിയയിൽ രോഗം സ്ഥിരീകരിച്ചവർ 80,265. മരണം 3,289. പെൻസിൽവാനിയയിൽ രോഗം ബാധിച്ചവരുടെ എണ്ണം 65,816 ആയി ഉയർന്നു. 4,503 പേരാണ് ഇവിടെ മരിച്ചത്. മിഷിഗണിൽ മരണം 4,891. രോഗം ബാധിച്ചവർ 51,142. ഫ്ളോറിഡയിൽ ആകെ രോഗബാധിതർ 45,588. മരണം 1,973. ടെക്സസിൽ രോഗബാധിതർ 48,677. മരണം 1,360. കണക്ടിക്കട്ടിൽ രോഗം ബാധിച്ചവർ 37,419. മരണം 3,408.
ജോർജിയയിൽ രോഗം സ്ഥിരീകരിച്ചവർ 37,701. മരണം 1,609. മെരിലാൻഡിൽ രോഗംബാധിച്ചവർ 38,804. മരണം 1,992. ലൂയിസിയാനയിൽ ഇതുവരെ 34,432 പേർക്ക് രോഗം കണ്ടെത്തി. 2,491 പേർ മരിച്ചു.
അമേരിക്കയിൽ കോവിഡ് ബാധിച്ചവർ 15.27 ലക്ഷം; മരണസംഖ്യ 90,978 കവിഞ്ഞു
08:26 AM May 18, 2020 | Deepika.com