ദോഹ: ഖത്തറിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് 10 ദിവസത്തെ അവധി പ്രഖ്യാപിച്ചു. മേയ് 19 ചൊവ്വാഴ്ച മുതൽ മേയ് 28 വരെയാണ് അവധി.
വാരാന്ത്യ അവധികൾക്ക് ശേഷം മേയ് 31നായിരിക്കും ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കുക. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അവധി ബാധകമാണ്.
അതേസമയം ഖത്തർ സെൻട്രൽ ബാങ്ക്, സെൻട്രൽ ബാങ്കിന്റെയും ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റിയുടെയും നിയന്ത്രണത്തിലുള്ള ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ അവധി ദിനങ്ങൾ സംബന്ധിച്ചുള്ള പ്രഖ്യാപനം സെൻട്രൽ ബാങ്ക് ഗവർണറായിരിക്കും നടത്തുക.
ഖത്തറിൽ 10 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
08:27 AM May 18, 2020 | Deepika.com