ചൈനയിൽ ബസ് അപകടത്തിൽ ആറുപേർ മരിച്ചു

08:31 AM May 18, 2020 | Deepika.com
ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിൽ ദേശീയപാതയിൽ ബസ് അപകടത്തിൽ ആറു പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. സിചാംഗ് നഗരത്തെ സിചുവാൻ പ്രവിശ്യാ തലസ്ഥാനമായ ചെംഗ്്ഡുവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലാണ് അപകടം ഉണ്ടായത്.

പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. ബസിലുണ്ടായിരുന്ന 36ൽ 10 പേർ ഒഴികെ എല്ലാവരും ആശുപത്രിയിലാണ്. അപകടത്തിന്‍റെ കാരണമെന്താണെന്ന് അന്വേഷണം നടക്കുകയാണ്.