കോ​വി​ഡ് സു​ഖം പ്രാ​പി​ച്ച മ​ഹാ​രാ​ഷ്ട്ര എം​എ​ൽ​സി പാ​മ്പു​ക​ടി​യേ​റ്റ് വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ

03:12 AM May 18, 2020 | Deepika.com
താ​നെ: കോ​വി​ഡ്-19 വൈ​റ​സി​ൽ​നി​ന്ന് സു​ഖം പ്രാ​പി​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ കൗ​ൺ​സി​ൽ അം​ഗം പാ​മ്പു​ക​ടി​യേ​റ്റ് വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ. താ​നെ​യി​ൽ​നി​ന്നു​ള്ള ശി​വ​സേ​ന അം​ഗ​ത്തി​നാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്.

ക​ഴി​ഞ്ഞ എ​ട്ടാം തീ​യ​തി​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് രോ​ഗം ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ആ​ശു​പ​ത്രി വി​ട്ട അ​ദ്ദേ​ഹം യേ​യൂ​രി​ലെ ബം​ഗ്ലാ​വി​ലേ​ക്കാ​ണ് മ​ട​ങ്ങി​യ​ത്.

എ​ന്നാ​ൽ കഴിഞ്ഞദിവസം വീ​ടി​നു പു​റ​ത്തു​വ​ച്ച് അ​ദ്ദേ​ഹ​ത്തി​ന് പാ​മ്പു​ക​ടി​യേ​ൽ‌​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് മു​ലു​ന്ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ‌​ട്ടുകൾ.