ദു​ബാ​യി​ൽ നി​ന്നു​ള്ള ര​ണ്ടാ​മ​ത്തെ വി​മാ​നം 181 യാ​ത്ര​ക്കാ​രു​മാ​യി ക​ണ്ണൂ​രി​ൽ വ​ന്നി​റ​ങ്ങി

12:11 AM May 18, 2020 | Deepika.com
ക​ണ്ണൂ​ർ: ദു​ബാ​യി​ൽ നി​ന്നു​ള്ള ര​ണ്ടാ​മ​ത്തെ വി​മാ​നം 181 യാ​ത്ര​ക്കാ​രു​മാ​യി ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങി. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം വ​ന്നി​റ​ങ്ങി. നാ​ല് കൈ​ക്കു​ഞ്ഞു​ങ്ങ​ളും യാ​ത്ര​ക്കാ​രി​ൽ ഉ​ൾ​പ്പെ​ടും.

ഓ​രോ ജി​ല്ല​ക​ളി​ലേ​ക്കു​മു​ള്ള​വ​ര്‍​ക്കാ​യി പ്ര​ത്യേ​കം കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​രു​ന്നു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളെ അ​ഞ്ച് ബ​സു​ക​ളി​ലും കാ​സ​ര്‍​ക്കോ​ട് സ്വ​ദേ​ശി​ക​ളെ ര​ണ്ട് ബ​സു​ക​ളി​ലും കോ​ഴി​ക്കോ​ട്, മാ​ഹി സ്വ​ദേ​ശി​ക​ളെ ഒ​രു ബസി​ലു​മാ​യാ​ണ് അ​യ​ച്ച​ത്.

ജി​ല്ല​യി​ലെ കൊ​റോ​ണ കെ​യ​ര്‍ സെന്‍ററുക​ളി​ലും മ​റ്റു ജി​ല്ല​ക​ളി​ലും പോ​വേ​ണ്ട​വ​രെ പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളി​ലാ​ണ് യാ​ത്ര​യാ​ക്കി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ഞ്ച് പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​രു​ന്നു.