തിരുവനന്തപുരം: കോവിഡ്-19 നെ തുടർന്നുള്ള ലോക്ക്ഡൗണ്‍ ഈ മാസം അവസാനം വരെ കേന്ദ്ര സർക്കാർ ദീർഘിപ്പിച്ചിരിക്കുന്നതിനാൽ തിങ്കളാഴ്ച തുടങ്ങുന്ന സ്കൂൾ അഡ്മിഷൻ നടപടികൾക്ക് കുട്ടികളെ സ്കൂളിൽ കൊണ്ടുവരേണ്ടതില്ലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഓണ്‍ലൈൻ പ്രവേശനത്തിനായി തയാറാക്കുന്ന ഓണ്‍ലൈൻ പോർട്ടൽ സംവിധാനം തയാറാകുന്ന മുറയ്ക്ക് അതിലൂടെയും വിദ്യാർഥികൾക്ക് പ്രവേശനം നേടാവുന്നതാണ്. സാമൂഹിക അകലം പാലിച്ചു മാത്രമേ അഡ്മിഷനായി മാതാപിതാക്കൾ എത്താൻ പാടുള്ളൂ. അധ്യാപകർ സാമൂഹിക അകലം പാലിക്കാതെ അഡ്മിഷൻ പ്രവർത്തങ്ങൾ നടത്തുവാൻ പാടില്ലാത്തതാണ്.
പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേരുന്ന മുഴുവൻ കുട്ടികൾക്കും അഡ്മിഷൻ ലഭിക്കുന്നതിനുള്ള ക്രമീകരങ്ങൾ ഒരിക്കിയിട്ടുള്ളതിനാൽ രക്ഷകർത്താക്കൾ തിരക്കുകൂട്ടേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
സ്കൂൾ അഡ്മിഷനായി വിദ്യാർഥികളെ സ്കൂളുകളിൽ കൊണ്ടുവരേണ്ട
10:14 PM May 17, 2020 | Deepika.com