ഷാർജ: കോവിഡ് ബാധിച്ചു ഷാർജയിൽ കത്തോലിക്ക വൈദികൻ മരിച്ചു. ഷാർജ സെന്റ് മൈക്കിൾസ് പള്ളിയിലെ സ്പിരിച്ചൽ ഡയക്ടർ ഫാ.യൂസഫ് സമി യൂസഫ് (63)ആണ് മരിച്ചത്. ലബനീസ് സ്വദേശിയായ ഇദ്ദേഹം കപ്പുച്ചിൻ സഭാംഗമാണ്.
കുറെ ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. ഈ ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്ന ചില മലയാളി വൈദികർക്കും രോഗം ബാധിച്ചിരുന്നെങ്കിലും അവർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.
കോവിഡ് ബാധിച്ച് ഷാർജയിൽ വൈദികൻ മരിച്ചു
09:55 PM May 17, 2020 | Deepika.com