കേ​ര​ള​ത്തി​ലേ​ക്ക് ആ​ളെ ക​ട​ത്തി; കോ​ണ്‍​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രേ കേ​സ്

08:22 PM May 17, 2020 | Deepika.com
കാ​സ​ർ​ഗോ​ഡ്: ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ആ​ളെ ക​ട​ത്തി​യ കോ​ണ്‍​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രേ കേ​സ്. കാ​സ​ർ​ഗോ​ഡ് ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡം​ഗം കൊ​റ​ഗ​പ്പാ റാ​യി​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്ന് എ​ത്തി​യ ആ​ളെ ക​ർ​ണാ​ട​ക​ത്തി​ലെ സു​ള്ള്യ​യി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ അ​തി​ർ​ത്തി ക​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള പാ​സ് ഇ​വ​രു​ടെ കൈ​വ​ശ​മി​ല്ലാ​യി​രു​ന്നു. ഇ​യാ​ളെ ത​ട​ഞ്ഞ​പ്പോ​ൾ പ​ഞ്ചാ​യ​ത്തം​ഗം എ​ന്ന അ​ധി​കാ​രം ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​യാ​ൾ കേ​ര​ള​ത്തി​ലേ​ക്ക് ആ​ളെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നു​ശേ​ഷം പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ല്ലാ​തി​രു​ന്ന കാ​ട്ടു​വ​ഴി​യി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും ദേ​ലം​പാ​ടി​യി​ലെ​ത്തി​യ​ത്. ഇ​രു​വ​രെ​യും ഇ​പ്പോ​ൾ ക്വാ​റ​ന്ൈ‍​റ​നി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.