കു​വൈ​റ്റി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 242 ഇ​ന്ത്യ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ 1,048 കോ​വി​ഡ് കേ​സു​ക​ൾ

08:01 PM May 17, 2020 | Deepika.com
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 1,048 പു​തി​യ കൊ​റോ​ണ വൈ​റ​സ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ കു​വൈ​റ്റി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 14,850 ആ​യി.

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് അ​ഞ്ച് പേ​ർ കൂ​ടി ഞാ​യ​റാ​ഴ്ച കു​വൈ​റ്റി​ൽ മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ആ​കെ എ​ണ്ണം 112 ആ​യി. ഞാ​യ​റാ​ഴ്ച രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളി​ൽ 242 ഇ​ന്ത്യ​ക്കാ​രും, 242 സ്വ​ദേ​ശി​ക​ളും, 53 ബം​ഗ്ലാ​ദേ​ശി​ക​ളും, 238 ഈ​ജി​പ്ഷ്യ​ൻ​സും ബാ​ക്കി​യു​ള്ള​ത് മ​റ്റു രാ​ജ്യ​ക്കാ​രു​മാ​ണ്.

ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 142 ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ 319 ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ 288 അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ 196 ജ​ഹ്റ ഗ​വ​ർ​ണ​റേ​റ്റി​ൽ 103 കേ​സു​ക​ളു​മാ​ണ് ഞാ​യ​റാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച 250 പേ​രാ​ണു രോ​ഗ മു​ക്തി നേ​ടി​യ​ത്. ഇ​തോ​ടെ ആ​കെ രോ​ഗം സു​ഖ​മാ​യ​വ​രു​ടെ എ​ണ്ണം 4,093 ആ​യി. ആ​കെ 10,645 പേ​രാ​ണു ഇ​പ്പോ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ൽ 168 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​വ​രാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​ബ്ദു​ള്ള അ​ൽ സ​ന​ദ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.