ന്യൂഡൽഹി: റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകൾ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കു നൽകി കേന്ദ്ര സർക്കാർ. രാജ്യവ്യാപക ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിക്കൊണ്ടുള്ള ഉത്തരവിലാണ് ഇതു സംബന്ധിച്ച അധികാരക്കൈമാറ്റം.
പകൽസമയത്ത് ആളുകൾക്കു പുറത്തിറങ്ങാം (പത്തു വയസിനു താഴെയും 60 വയസിനു മുകളിലുള്ളവരും ഒഴികെ). സംസ്ഥാന-അന്തർസംസ്ഥാന പൊതുഗതാഗതം അനുവദിച്ചു. മെട്രോ റെയിൽ, മാളുകൾ, ജിംനേഷ്യങ്ങൾ, വലിയ കൂടിച്ചേരലുകൾ എന്നിവയ്ക്ക് അനുമതിയില്ല.
സോണുകൾ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കു നൽകണമെന്ന ആവശ്യം വിവിധ മുഖ്യമന്ത്രിമാർ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയോട് ഉന്നയിച്ചിരുന്നു.
സോണുകൾക്ക് "കളറടിക്കാൻ’ സംസ്ഥാനങ്ങൾക്ക് അനുമതി; ബസുകൾ ഓടിക്കാം
08:07 PM May 17, 2020 | Deepika.com