ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു; ഇ​ന്ന് മാ​ത്രം 639 പോ​സി​റ്റീ​വ് കേ​സു​ക​ൾ

07:03 PM May 17, 2020 | Deepika.com
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ഇ​ന്ന് 639 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ 11,224 കേ​സു​ക​ളാ​യി ത​മി​ഴ്നാ​ട്ടി​ല്‍. ഇ​ന്ന് അ​ഞ്ച് പേ​ർ മ​രി​ച്ചു. ആ​കെ മ​ര​ണം 78 ആ​യി.

ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 81 പേ​ർ ത​മി​ഴ്നാ​ടി​ന്‍റെ പു​റ​ത്തു​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. ഇ​വ​രി​ൽ 73 പേ​ർ മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും മൂ​ന്നു പേ​ർ തെ​ലു​ങ്കാ​ന​യി​ൽ നി​ന്നും വ​ന്ന​വ​രാ​ണ്. ക​ർ​ണാ​ട​ക, രാ​ജ​സ്ഥാ​ൻ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി‍​യ ര​ണ്ടു പേ​ർ​ക്ക് വീ​ത​വും ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ 6971 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 4,172 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​ന്ന് മാ​ത്രം 634 പേ​ർ ഡി​സ്ചാ​ർ​ജാ​യി. ഇ​തു​വ​രെ 3,26,720 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു.