ടി​ക്ക​റ്റ് ബു​ക്കിം​ഗ് തു​ട​ങ്ങി​യി​ട്ടി​ല്ല; വാ​ർ​ത്ത നി​ഷേ​ധി​ച്ച് എ​യ​ർ​ ഇ​ന്ത്യ

06:35 PM May 17, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക് ഡൗ​ൺ മൂ​ലം നി​ർ​ത്തി​വ​ച്ച ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ. ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചെ​ന്ന വാ​ർ​ത്ത​യും എ​യ​ർ ഇ​ന്ത്യ വാ​ർ​ത്ത നി​ഷേ​ധി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഇ​തു​സം​ബ​ന്ധി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തു​വ​രു​ന്ന​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കി​ല്ലെ​ന്ന് എ​യ​ര്‍​ ഇ​ന്ത്യ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

എ​യ​ർ ഇ​ന്ത്യ ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ പുനഃ​രാരം​ഭി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന ഇ-​മെ​യി​ൽ സ​ന്ദേ​ശം വാ​ട്സ്ആ​പ്പു​ക​ളി​ൽ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ഈ ​ഇ​-മെ​യി​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​യ​ര്‍ ഇ​ന്ത്യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

വി​മാ​ന സ​ർ​വീ​സ് പു​ന‍ഃ​രാം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും ടി​ക്ക​റ്റ് ബു​ക്കിം​ഗ് സം​ബ​ന്ധി​ച്ചും യ​ഥാ​ര്‍​ഥ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​ന് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ വെ​ബ്സൈ​റ്റോ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ലോ വെ​ബ്‌​സൈ​റ്റോ പി​ന്തു​ട​ര​ണ​മെ​ന്നും എ​യ​ര്‍ ഇ​ന്ത്യ അ​ഭ്യ​ര്‍​ഥി​ച്ചു.