ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ ചുമതലയിലുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് രാഷ്ട്രപതി ഭവനിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും ക്വാറന്റൈനിലായി. രാഷ്ട്രപതി ഭവൻ കെട്ടിടത്തിലാണ് കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. അതേസമയം പ്രസിഡന്റ് സെക്രട്ടറിയേറ്റിലെ ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ അറിയിച്ചു.
നേരത്തെ ജീവനക്കാരുടെ ബന്ധുക്കളിലൊരാൾക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ രാഷ്ട്രപതി ഭവൻ കോംപ്ലക്സിലെ 115 വീടുകളിലെ അംഗങ്ങളെ ക്വാറന്ൈറൻ ചെയ്തിരുന്നു.
രാഷ്ട്രപതി ഭവനിലെ അസിസ്റ്റന്റ് കമ്മീഷണർക്ക് കോവിഡ്; ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ
06:08 PM May 17, 2020 | Deepika.com