ഇ​ന്ത്യ​യി​ല്‍ ലോ​ക്ക് ഡൗ​ൺ മേ​യ് 31 വ​രെ നീ​ട്ടി; മാ​ർ​ഗ​രേ​ഖ ഉ​ട​ൻ

05:56 PM May 17, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ൺ മേ​യ് 31 വ​രെ നീ​ട്ടി. ഇ​ള​വു​ക​ൾ സം​ബ​ന്ധി​ച്ച മാ​ർ​ഗ​രേ​ഖ ഉ​ട​ൻ പു​റ​ത്തി​റ​ക്കും. മൂ​ന്നാം ഘ​ട്ട ലോ​ക്ക് ഡൗ​ണ്‍ ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

മാ​ർ​ച്ച് 25മു​ത​ൽ ഏ​പ്രി​ൽ 14 വ​രെ​യാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ൺ. കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന് കു​റ​വി​ല്ലാ​തെ വ​ന്ന​തോ​ടെ പി​ന്നീ​ട് ലോ​ക്ക് ഡൗ​ൺ നീ​ട്ടാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം മേ​യ് മൂ​ന്നു വ​രെ​യും പി​ന്നീ​ട് മേ​യ് 17 വ​രെ​യും ലോ​ക്ക് ഡൗ​ൺ നീ​ട്ടു​ക​യാ​യി​രു​ന്നു.

നാ​ലാം ഘ​ട്ട ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പു​തി​യ പ്ര​ഖ്യാ​പ​നം ഉ​ട​നേ ഉ​ണ്ടാ​കും. കൂ​ടു​ത​ൽ ഇ​ള​വു​ക​ളോ​ടെ പൊ​തു​ഗ​താ​ഗ​തം ഉ​ൾ​പ്പ​ടെ​യു​ള്ള​വ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​വി​ഡി​ന്‍റെ അ​തി​വ്യാ​പ​ന മേ​ഖ​ല​ക​ളി​ൽ ഒ​ഴി​കെ മെ​ട്രോ, വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

രാ​ജ്യ​ത്ത് 90,927 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 2,872 പേ​ർ മ​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4,987 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.