തിരുവനന്തപുരം: കോവിഡ് കാലത്ത് കേരളത്തിനു പുറത്തുനിന്ന് സംസ്ഥാനത്ത് എത്തിയത് 60,612 പേർ. വിമാനത്താവളങ്ങൾ വഴി 3467 പേരും കപ്പൽ വഴി 1033 പേരും ചെക്ക് പോസ്റ്റ് വഴി 55,086 പേരും ട്രെയിൻ വഴി 1026 പേരും എത്തി.
വിവിധ ജില്ലകളിലായി 62,529 പേരാണ് നിരീക്ഷണത്തിലുള്ളത്. 61,855 പേർ വീടുകളിലും 674 പേർ ആശുപത്രികളിലും. 159 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതുവരെ 45,027 വ്യക്തികളുടെ (ഓഗ്മെന്റഡ് സാന്പിൾ ഉൾപ്പെടെ) സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലഭ്യമായ 43,200 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റിവാണ്.
സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സന്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 5009 സാന്പിളുകൾ ശേഖരിച്ചതിൽ 4764 സാന്പിളുകൾ നെഗറ്റീവായി.
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തിലെത്തിയത് 60,612 പേർ; 62,529 പേർ നിരീക്ഷണത്തിൽ
05:19 PM May 17, 2020 | Deepika.com