ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി; ഗു​ജ​റാ​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ൾ അ​ക്ര​മാ​സ​ക്ത​രാ​യി; വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു

05:03 PM May 17, 2020 | Deepika.com
രാ​ജ്കോ​ട്ട്: സ്പെ​ഷ്യ​ല്‍ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഗു​ജ​റാ​ത്തി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ അ​ടി​ച്ചു​ത​ക​ര്‍​ത്തു. രാ​ജ്കോ​ട്ടി​ലെ ഷാ​പ്പ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. തൊ​ഴി​ലാ​ളി​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ കൊ​ള്ള​യ​ടി​ക്കു​ക​യും ത​ക​ർ​ക്കു​ക​യും ചെ​യ്തു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലേ​ക്കും ബി​ഹാ​റി​ലേ​ക്കു​മു​ള്ള ശ്ര​മി​ക് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നാ​യി​രു​ന്നു സം​ഭ​വം. നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി ഒ​രു​ങ്ങി​യി​രു​ന്ന​ത്. അ​തി​നി​ടെ ഒ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ അ​ക്ര​മാ​സ​ക്ത​രാ​കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് രാ​ജ്‌​കോ​ട്ട് എ​സ്പി ബ​ല്‍​റാം മീ​ണ അ​റി​യി​ച്ചു. 68 പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. സം​ഘ​ര്‍​ഷ​ത്തി​ല്‍ നി​ര​വ​ധി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പോലീസുകാർക്കും പ​രി​ക്കു​ പ​റ്റി​യെ​ന്നാ​ണ് റിപ്പോർട്ട്.