ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി ശല്യമാണെന്നും അദ്ദേഹത്തോട് ബഹുമാനത്തിന്റെ ഒരു കണിക പോലുമില്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അദ്ദേഹം ഒരു നാണക്കേടാണെന്നും ബഹുമാനം അർഹിക്കുന്നില്ലെന്നും അവർ പറഞ്ഞു. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രിയുടെ വിമർശനം.
കോൺഗ്രസ് നേതാവിനെതിരെ കടുത്ത വിമർശനമാണ് കേന്ദ്രമന്ത്രി നടത്തിയത്. നിങ്ങളുടെ പ്രായം അമ്പതിലേക്ക് എത്തിയിട്ടും നിങ്ങൾക്ക് ഇതുവരെ കാര്യക്ഷമമായി ഒന്നും ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടില്ലെങ്കിൽ ഒരു വ്യക്തിയിൽ നിന്നും നിങ്ങൾക്ക് ആദരവ് ലഭിക്കില്ല. എന്നാൽ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സ്മൃതി പറഞ്ഞു.
നീരവ് മോദി, വിജയ് മല്യ എന്നിവർക്ക് രക്ഷപ്പെടാന്‍ ബിജെപി സർക്കാർ അനുവാദം നൽകിയെന്ന് രാഹുൽ ആരോപിച്ചിരുന്നു. ഈ കാരണത്താലാണോ വിമർശനം എന്ന ചോദ്യത്തിനും സ്മൃതി മറുപടി നൽകി. അധികാരത്തിലിരുന്നപ്പോൾ രാജ്യത്തെ കൊള്ളയടിക്കാൻ അനുവാദം നൽകിയത് കോൺഗ്രസാണെന്ന് ആയിരുന്നു മറുപടി.
രാഹുൽ ഗാന്ധി ഒരു ശല്യം, ബഹുമാനത്തിന്റെ കണിക പോലുമില്ല: സ്മൃതി ഇറാനി
04:45 PM May 17, 2020 | Deepika.com