ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സ്കൂൾ, കോളജ്, ആരാധനാലയങ്ങൾ, തീയറ്ററുകൾ, ബാറുകൾ എന്നിവ 31 വരെ അടഞ്ഞുകിടക്കും. എങ്കിലും ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളുണ്ടാകും.
കോയമ്പത്തൂർ, സേലം, തിരുച്ചിറപ്പള്ളി, നീലഗിരി എന്നിവയുൾപ്പെടെ 25 ജില്ലകൾക്ക് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകും. അവശ്യസേവനങ്ങൾക്കുള്ള യാത്ര പാസില്ലാതെ അനുവദിക്കും. നേരത്തെ മഹാരാഷ്ട്രയും പഞ്ചാബും ലോക്ക്ഡൗൺ നീട്ടാൻ തീരുമാനം എടുത്തിരുന്നു.
തമിഴ്നാട്ടിൽ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി
03:48 PM May 17, 2020 | Deepika.com