ന്യൂഡൽഹി: പൊതുആരോഗ്യമേഖലയിൽ കൂടുതൽ നിക്ഷേപത്തിന് കേന്ദ്രസർക്കാർ. എല്ലാ ജില്ലയിലും പകർച്ചവ്യാധി കേന്ദ്രങ്ങൾ, എല്ലാ ബ്ലോക്കിലും പരിശോധനാ ലാബുകൾ പോലെ താഴേത്തട്ടിൽ കൂടുതൽ നിക്ഷേപം എത്തിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കോവിഡ് സാമ്പത്തിക പാക്കേജ് സംബന്ധിച്ച് പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി.
ആരോഗ്യമേഖലയിൽ സർക്കാർ കൂടുതൽ തുക ചെലവഴിക്കും. താഴേത്തട്ടിൽ നിക്ഷേപം ഉയർത്തും. ഗ്രാമ-നഗര പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ വർധിപ്പിക്കുമെന്നും നിർമല സീതാരാമൻ അറിയിച്ചു.
ഭാവിയിൽ ഉണ്ടാകുന്ന ഏത് മഹാമാരിയേയും നേരിടുന്നതിന് രാജ്യത്തെ തയാറാക്കുന്നതിനുള്ള നടപടികളും സർക്കാർ പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും പകർച്ചവ്യാധി ആശുപത്രി ബ്ലോക്കുകൾ ഉണ്ടാകും. ലാബ്, നിരീക്ഷണ ശൃംഖലകൾ ശക്തിപ്പെടുത്തും. കൂടുതൽ മെഡിക്കൽ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കും. ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി രൂപരേഖ തയാറാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
മഹാമാരിയെ നേരിടാൻ രാജ്യം; ആരോഗ്യമേഖലയിൽ താഴേത്തട്ടിൽ കൂടുതൽ നിക്ഷേപം
12:25 PM May 17, 2020 | Deepika.com