പ​ശ്ചി​മ ബം​ഗാ​ളി​ൽ ബ​സ് മ​റി​ഞ്ഞ് 15 കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു

11:25 AM May 17, 2020 | Deepika.com
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ബ​സ് മ​റി​ഞ്ഞ് 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ജാ​ൽ​പാം​ഗു​രി​യി​ലെ ദു​പ്ഗു​രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

സ​ഹു​ദാം​ഗി​യി​ലെ ഇ​ഷ്ടി​ക ഫാ​ക്ടി​റ​യി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ‌ കൂ​ച്ച് ബെ​ഹാ​ർ ജി​ല്ല​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ മൂ​ന്നു കു​ട്ടി​ക​ളും നാ​ല് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ദു​പ്ഗു​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.