ദുബായിൽ നിന്നും അബുദാബിയിൽ നിന്നും എത്തിയ ആറു പ്രവാസികൾക്ക് കോവിഡ് ലക്ഷണം
10:35 AM May 17, 2020 | Deepika.com
തിരുവനന്തപുരം: ദുബായിൽ നിന്നും അബുദാബിയിൽ നിന്നും എത്തിയ ആറു പ്രവാസികൾക്ക് കോവിഡ് ലക്ഷണങ്ങൾ സ്ഥിരീകരിച്ചു. ഇവരിൽ മൂന്നു പേരെ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജിലും ഒരാളെ കളമശേരി മെഡിൽക്കൽ കോളജിലും ഒരാളെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്കും മാറ്റി. കരിപ്പൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ വന്നിറങ്ങിയവരാണ് ഇവർ.