അം​ഗ​രാ​ജ്യ​ങ്ങ​ൾ യു​എ​ന്നി​നു​ള്ള ന​ൽ​കാ​നു​ള്ള ബാ​ധ്യ​ത​ക​ൾ എ​ത്ര​യും​വേ​ഗം തീ​ർ​ക്ക​ണ​മെ​ന്ന് ചൈ​ന

05:56 AM May 17, 2020 | Deepika.com
ബെ​യ്ജിം​ഗ്: അം​ഗ​രാ​ജ്യ​ങ്ങ​ൾ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​ക്ക് ന​ൽ​കാ​നു​ള്ള ബാ​ധ്യ​ത​ക​ൾ എ​ത്ര​യും​വേ​ഗം തീ​ർ​ക്ക​ണ​മെ​ന്ന് ചൈ​ന. കോ​വി​ഡ് കാ​ല​ത്ത് യു​എ​ന്നി​നു​ള്ള സ​ഹാ​യ​ങ്ങ​ൾ നി​ർ​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ചൈ​ന തു​റ​ന്ന​ടി​ച്ചു. അ​മേ​രി​ക്ക​യെ ല​ക്ഷ്യം​വെ​ച്ചു​ള്ള​താ​ണ് ചൈ​ന​യു​ടെ പ്ര​സ്താ​വ​ന​യെ​ന്ന് ഇ​തി​നോ​ട​കം മ​റ്റ് രാ​ജ്യ​ങ്ങ​ൾ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യാ​ണ് യു​എ​ന്നി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക കു​ടി​ശി​ഖ വ​രു​ത്തി​യി​ട്ടു​ള്ള​ത്. 200 കോ​ടി​യോ​ളം ഡോ​ള​റാ​ണ് അ​മേ​രി​ക്ക യു​എ​ന്നി​നു ന​ൽ​കാ​നു​ള്ള​ത്. എ​ന്നാ​ൽ, കോ​വി​ഡ് ദു​ര​ന്ത​ത്തി​ൽ​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ചൈ​ന​യു​ടെ മ​റ്റൊ​രു ത​ന്ത്ര​മാ​ണി​തെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ പ്ര​തി​ക​ര​ണം.