വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോക്കെതിരായ അന്വേഷണത്തിന്റെ പേരിലാണ് ഇൻസ്പെക്ടർ ജനറൽ സ്റ്റീവ് ലിനിക്കിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കിയതെന്ന് ആരോപണം.
പ്രതികാരബുദ്ധിയോടെയുള്ള പ്രസിഡന്റിന്റെ പ്രവർത്തി നിയമവിരുദ്ധമാണെന്ന ആരോപണവുമായി ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളാണ് രംഗത്തെത്തിയത്. കാരണമൊന്നും കാണിക്കാതെയാണ് സ്റ്റീവ് ലിനിക്കിനെ ജോലിയിൽനിന്നും പറഞ്ഞുവിട്ടതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും സ്ഥിരീകരിച്ചിരുന്നു.
ഇൻസ്പെക്ടർ ജനറലിനെ ട്രംപ് പുറത്താക്കാനുള്ള കാരണം പോംപിയോക്കെതിരായ അന്വേഷണമെന്ന് ആരോപണം
02:43 AM May 17, 2020 | Deepika.com