കു​ൽ​ഗാ​മി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം; പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു

11:06 PM May 16, 2020 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ സു​ര​ക്ഷാ സേ​ന​യ്ക്കു നേ​രെ​യു​ണ്ടാ​യ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ മു​ഹ​മ്മ​ദ് അ​മീ​ൻ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ അ​മീ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ശ​നി​യാ​ഴ്ച കു​ൽ​ഗാ​മി​ലെ ഫ്രി​സാ​ൽ മെ​യി​ൻ ചൗ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സും സി​ആ​ർ​പി​എ​ഫും പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.